തിരുവനന്തപുരം ജില്ലയിൽ നിന്നുമുള്ള NSUI ടെ ആദ്യ ദേശീയ സെക്രട്ടറി.കർണാടക, ഗോവ എന്നിവിടങ്ങളിലെ സംഘടനാ ചുമതലകൾ നിർവഹിച്ചുവരുന്നു.
അതോടൊപ്പം NSUI നടത്തിവരുന്ന കരിയർ കൗൺസിലിങ് ന്റെയും ട്രെയിനിങ് സെല്ലിന്റെയും അഖിലേന്ത്യാ ചുമതലഏറ്റെടുത്ത് രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് നാളെയിലേക്കുള്ള വഴിയൊരുക്കുന്നു. .നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തുകയും സംസ്ഥാന ഗവർമെന്റിനെ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു. മതിയായ യോഗ്യതകളില്ലാത്ത അഡ്വ. മനോജ് കുമാറിനെ കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ചെയർമാൻ ആയി നിയോഗിച്ചതിനെതിരെ കേരള ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തിവരുന്നു.
പാർശ്വവൽക്കരിക്കപ്പെട്ട തീരദേശഗ്രാമത്തിലെ സ്വജീവിതം പകർന്ന ഉൾക്കാഴ്ചകളുമായി ഏവർക്കും പ്രാപ്യമായ നാളെ എന്ന ലക്ഷ്യം മുൻനിർത്തി ദീർഘാകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചുവരുന്നു. 2017 ൽ KSU സംസ്ഥാന സെക്രട്ടറിയായിരിക്കെ ശാരീരിക അവശതകൾ മൂലം പ്രയാസമാനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി 'ഏക്ത' എന്ന സാമൂഹ്യക്ഷേമ പ്രൊജക്റ്റ് രൂപവത്കരിച്ച് നടപ്പിലാക്കി. 2019 ൽ NSUI നാഷണൽ കോ ഓർഡിനേറ്റർ ആയി പ്രവർത്തിച്ചുവരവേ പദ്ധതി രാജ്യമെങ്ങാടും വ്യാപിപ്പിച്ചു.
2012ൽ സംഘടനാ തെരഞ്ഞെടുപ്പിലൂടെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു.ജില്ലയിലെ പ്രോഫഷണൽ ക്യാമ്പസുകളിൽ ആദ്യമായി KSU യൂണിറ്റുകൾ രൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തു.
2011 ൽ എസ്.എഫ്.ഐ യുടെ ഏകാധിപത്യത്തിന് കീഴിലായിരുന്ന CET യിൽ യൂണിറ്റ് രൂപവൽക്കരിക്കുന്നതിന് നേതൃത്വം നൽകി. ചിട്ടയായ സംഘടനാ പ്രവർത്തനം വഴി പിന്നാലെ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും നേടി 37 വർഷം നീണ്ടുനിന്ന എസ്.എഫ്.ഐ യുടെ സമഗ്രാധിപത്യത്തിൽ നിന്നും ക്യാമ്പസ്സിനെ മോചിപ്പിച്ചു.
തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥിയായിരിക്കെ അവിടത്തെ യൂണിറ്റിനെ പ്രതാപത്തിലെത്തിക്കുന്നതിനും 18 വർഷങ്ങൾക്കിപ്പുറം കോളേജ് യൂണിയനിലെ പ്രധാന സ്ഥാനങ്ങൾ പിടിച്ചെടുക്കുന്നതിനും നേതൃത്വം നൽകി.
ഇക്കാലയളവിൽ ജില്ലാ, സംസ്ഥാന, ദേശീയ തലത്തിൽ സംഘടന ഉയർത്തിയ സമരങ്ങളിലൊക്കെയും സജീവ സാന്നിധ്യമായിരുന്നു. സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ പോലീസിന്റെ മൃഗീയ മർദ്ദനത്തിന് വിധേയനായി. CET, ലോ കോളേജ് യൂണിറ്റ് രൂപകരണങ്ങളുമായി ബന്ധപ്പെട്ട് SFI ഗുണ്ടകളാൽ ആക്രമിക്കപ്പെട്ട് സാരമായി പരിക്കേറ്റിട്ടും സംഘടനയ്ക്കായി നിലകൊണ്ടു. ഒടുവിൽ സർജറി നടത്തിയാണ് വലംകയ്യുടെ ചലന ശേഷി പൂർണമായി വീണ്ടെടുക്കാനായത്.
2009 ൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ആദ്യ സംഘടനാ തെരഞ്ഞെടുപ്പിൽ മരിയൻ എഞ്ചിനീയറിങ് കോളേജ് യൂണിറ്റ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട് സംഘടനാ രംഗത്ത് സജീവമായി.