Eric Stephen for congress

ആശയറ്റ ആശാവർക്കർമാർക്ക് ഐക്യദാർഢ്യം

പെരുമഴയിൽ നനഞ്ഞ് കുതിർന്ന് ഒരു രാവ് മുഴുവൻ കഴിച്ചു കൂട്ടേണ്ടി വന്ന കുറേ അമ്മമാർ. പറയാനുള്ളത് ഭരണസിരാ കേന്ദ്രത്തിന്റെ നടയിൽ നിലനിൽപ്പിനും അതിജീവനത്തിനും വേണ്ടി പോരാടുന്ന ആശാവർക്കർമാരെ കുറിച്ചാണ്.


പതിവില്ലാതെ അർദ്ധരാത്രിയിൽ തിരുവനന്തപുരത്ത് മഴ തകർത്തു പെയ്യുകയാണ്. നനയാതിരിക്കാൻ തൽക്കാലം ഒരു ടാർപോളിന് കീഴിൽ അവർ അഭയം തേടി. ഓടിയെത്തി നിയമപാലകർ. പുലർച്ചെ 3:00 മണിക്ക് തുള്ളിക്ക് ഒരു കുടം മഴ പെയ്യുമ്പോൾ ടാർപോളിൻ അഴിച്ചു മാറ്റിച്ചു. പോകാൻ ഒരിടം ഇല്ലാതെ നേരം വെളുക്കും വരെ അവർ നനഞ്ഞുതീർത്തു. കഴിഞ്ഞില്ല ഓരോ തവണ പെയ്ത മഴയിലും ടാർപോളിൻ അഴിപ്പിച്ച് സമരക്കാർ നനയുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തി.


തൊഴിലാളികളോടുള്ള തൊഴിലാളി പാർട്ടിയുടെ സർക്കാരിൻ്റെ സമീപനം എന്തു മഹത്തരമാണ്. മഹാമാരിക്കാലത്ത് കാലാൾപ്പട ആയവർ ഇന്ന് സർക്കാരിന് അധികപ്പറ്റായി. അർഹതപ്പെട്ടതല്ലാത്തതൊന്നും ഇവർ ചോദിച്ചിട്ടില്ല. എടുത്ത ജോലിയുടെ കൂലിയും കിട്ടേണ്ട അവകാശങ്ങളും നൽകാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാണ് ഇവിടെ ഒരു ഭരണകൂടം. അവർ അവകാശങ്ങൾ നേടിയെടുക്കുക തന്നെ ചെയ്യും. അതിനുവേണ്ട പിന്തുണ അവർക്ക് കിട്ടിയിരിക്കും.


ഒന്നോർത്തോളൂ.. കണക്ക് ചോദിക്കാതെ ഒരു കാലവും ഒരിടത്തും കടന്നുപോയിട്ടില്ല..