Eric Stephen for congress

സർക്കാർ ഉത്തരവാദിത്ത്വം മറക്കുമ്പോൾ ജനങ്ങൾക്ക് തെരുവിലിറങ്ങേിവരുന്നു

ഗവൺമെന്റ് പരാജയപ്പെടുമ്പോഴാണ് ജനങ്ങൾക്ക് ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നത്. വന്യജീവികളുടെ ആക്രമണത്തിൽ സാധാരണക്കാരായ മനുഷ്യരുടെ ചോര ഒരുപാട് ഒഴുകിയിട്ടും കേരളത്തിലെ സർക്കാരിന് കണ്ണ് തുറക്കാറായിട്ടില്ല. സ്വന്തം പാർട്ടിക്കാർക്ക് ഒരു പോറൽ പറ്റിയാൽ ഞങ്ങൾക്ക് സഹിക്കാനാകില്ല എന്ന് വികാരാധീതരാകുന്ന സിപിഎമ്മിന് വന്യജീവി ആക്രമണത്തിൽ നിരവധി മനുഷ്യർ കൊല്ലപ്പെട്ടിട്ടും അതിലേറെപേർ വൈകല്യങ്ങൾ പേറി ജീവിക്കേണ്ടിവന്നിട്ടും കണ്ട ഭാവമില്ല.


ഇന്ന് ഈ സംഭവം നടന്ന പാട്യം കണ്ണൂരിലെ ഒരു പാർട്ടി ഗ്രാമമാണ്. സിപിഎം സ്ഥിരമായി ജയിക്കുന്ന, സിപിഎമ്മിന്റെ സമുന്നത നേതാവ് പാട്യം ഗോപാലൻ ജനിച്ചുവീണ മണ്ണ്. എക്കാലത്തും ഒരു ചടങ്ങ് പോലെ സിപിഎമ്മിന് മാത്രം സ്ഥിരമായി വോട്ട് ചെയ്യുന്ന ഒരുപറ്റം മനുഷ്യരാണ് അവിടെയുള്ളത്. ആ നാട്ടിലും

ഒട്ടേറെപേർ വന്യജീവി ആക്രമണത്തിന്റെ നടുക്കുന്ന ഓർമ്മകളും, ശാരീരിക അവശതകളും, വീട്ടുകാരെ നഷ്ടപ്പെട്ട വേദനകളുമായി ജീവിതം തള്ളിനീക്കുകയാണ്. അതിൽ എല്ലാതരം ആളുകളുമുണ്ട്. എന്നാൽ ഈ ഗവൺമെന്റ് അതൊന്നും കാണുന്നില്ല. കൊലയാളികളോടും നിരോധിത ലഹരി വില്പനക്കാരോടുമുള്ള സഹാനുഭൂതി പോലും ആ മനുഷ്യരോടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഉപയോഗിക്കേണ്ട വ്യാപാരചരക്കായി അവരെ കാണുന്നവർക്ക് ഇതിൽ വേദന ഉണ്ടാകില്ല. എന്നാൽ സാധാരണക്കാർക്ക് അങ്ങനെയല്ല.


സർക്കാർ സംവിധാനങ്ങൾ ഉത്തരവാദിത്വം മറന്നു നിൽക്കുമ്പോൾ പൊതുജനങ്ങൾക്ക് ആയുധം കയ്യിലെടുക്കേണ്ടി വരുന്നു. തന്നാൽ ആകുന്ന വിധം പൗരധർമ്മം നിറവേറ്റിയ പാട്യത്തെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ.